Showing posts with label Malayalam Christian devotional song. Show all posts
Showing posts with label Malayalam Christian devotional song. Show all posts

Tuesday, August 5, 2014

Daivaroopiye Snehajwalayayi

ദൈവാരൂപിയേ സ്നേഹജ്വാലയായ്

ദൈവാരൂപിയേ സ്നേഹജ്വാലയായ്
സർഗ്ഗത്തിൽ നിന്നും നീ വരൂ
അഗ്നിനാളമായ് നവ്യജീവനായ്
ഞങ്ങളിൽ വന്നു വാണിടൂ

ശ്ലീഹന്മാരിൽ നിറഞ്ഞപോൽ
ശക്തിയേകി നയിക്കണേ (2)

ശാന്തിയേകുന്ന ദിവ്യസന്ദേശം
മാനസാന്തര മാർഗ്ഗമായ്
യേശുവേക വിമോചകനെന്ന്
വിശ്വമാകെയുദ്ഘോഷിക്കാൻ (2)

അത്ഭുതങ്ങളും രോഗശാന്തിയും
യേശുവിൻ തിരുനാമത്തിൽ
സാദ്ധ്യമായെന്നും ഈ സമൂഹത്തിൽ
ദൈവരാജ്യം വളർന്നിടാൻ

Anupama Sneha Chaithanyame

അനുപമസ്നേഹചൈതന്യമേ

അനുപമസ്നേഹചൈതന്യമേ
മന്നില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ,
യേശുവേ, സ്നേഹസ്വരൂപാ
സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

സര്‍വ്വം ക്ഷമിക്കുന്നവന്‍ നീ,
ഞങ്ങള്‍ക്കു പ്രത്യാശയും നീ
വഴിയും സത്യവും ജീവനുമായ് നീ
വന്നീടണമേ നാഥാ
സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

(അനുപമസ്നേഹചൈതന്യമേ...)

നിന്‍ ദിവ്യസ്നേഹം നുകരാന്‍
ഒരു മനസ്സായ് വന്നു ചേരാന്‍
സുഖവും ദുഃഖവും പങ്കിടുവാന്‍
തുണയേകണമേ നാഥാ
സ്നേഹമേ, ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
(അനുപമസ്നേഹചൈതന്യമേ...)

Daivasneham varnichidan Vaakkukal Pora

ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ

ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതിവരുമോ!

ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ

സ്വന്തമായ് ഒന്നുമില്ല, സർവ്വവും നിൻ ദാനം
സ്വസ്തമായ് ഉറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ!
മന്നിൽ സൗഭാഗ്യം നേടാനായലും,
ആത്മം നഷ്ടമായാൽ ഫലമെവിടെ!

ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ

സ്വപ്നങ്ങൾ പൊലിഞ്ഞാലും, ദുഃഖത്താൽ വലഞ്ഞാലും
മിത്രങ്ങൾ അകന്നാലും, ശത്രുക്കൾ നിറഞ്ഞാലും
രക്ഷാകവചം നീ, മാറാതെന്നാളും
അങ്ങെൻ മുൻപേ പോയാൽ ഭയമെവിടെ!

Enthathisayame Daivathin Sneham

എന്തതിശയമേ! ദൈവത്തിൻ സ്നേഹം 

എന്തതിശയമേ! ദൈവത്തിൻ സ്നേഹം
എത്ര മനോഹരമേ! അതു ചിന്തയിൽ അടങ്ങാ-
സിന്ധു സമാനമായ് സന്തതം കാണുന്നു ഞാൻ

ദൈവമെ നിൻ മഹാ സ്നേഹമതിൻ വിധം
ആർക്കു ചിന്തിച്ചറിയാം!
എനിക്കാവതില്ലേ അതിൻ ആഴമളന്നിടാൻ
എത്ര ബഹുലമഹോ!

ആയിരം ആയിരം നാവുകളാലതു
വർണ്ണിപ്പതിനെളുതോ!
പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാൻ
പാരിലസാധ്യമഹോ!

മോദമെഴും തിരുമാർവ്വിലുല്ലാസമായ്
സന്തതം ചേർന്നിരുന്ന
ഏകജാതനാം യേശുവെ പാതകർക്കായ് തന്ന
സ്നേഹമതിശയമേ!

പാപത്താൽ നിന്നെ ഞാൻ കോപിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ്
സ്നേഹവാപിയെ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ
ആശ്ച്യര്യം ഏറിടുന്നേ!
ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ
എന്നെ കേവലം സ്നേഹിച്ചു പാലിച്ചീടും തവ
സ്നേഹമതുല്ല്യമഹോ! 

Daiva Krupayail Njan Asrayichu

ദൈവകൃപയിൽ ഞാൻ ആശ്രയിച്ച് 

ദൈവകൃപയിൽ ഞാൻ ആശ്രയിച്ച്
അവൻ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടുമവനുടെ ചുവടുകളെ
ദൈവകൃപയിൽ ഞാൻ ആശ്രയിച്ച്

ഇഹലോകമോ തരുകില്ലൊരു
സുഖവും മനശാന്തിയതും
എന്‍റെ യേശുവിന്‍റെ തിരുസന്നിധിയിൽ
എന്നുമാനന്ദമുണ്ടെനിക്ക്

എത്ര നല്ലവൻ മതിയായവൻ
എന്നെ കരുതുന്ന കർത്തനവൻ
എന്‍റെയാവശ്യങ്ങളെല്ലാമറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകൻ താൻ

എന്‍റെ ആയുസ്സിൻ ദിനമാകെയും
തന്‍റെ നാമമഹത്ത്വത്തിനായ്
ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊടുവിൽ
തിരുമാറിൽ മറഞ്ഞിടും ഞാൻ

Unarvin Varam Labhippan

ഉണർവിൻ വരം ലഭിപ്പാൻ 

ഉണർവിൻ വരം ലഭിപ്പാൻ
ഞങ്ങൾ വരുന്നൂ തിരുസവിധേ
നാഥാ, നിന്റെ വൻകൃപകൾ
ഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂ

ദേശമെല്ലാം ഉണർന്നീടുവാൻ
യേശുവിനെ ഉയർത്തീടുവാൻ
ആശിഷമാരി അയയ്ക്കേണമേ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ
തിരുവചനം ഘോഷിക്കുവാൻ
തിരുനന്മകൾ സാക്ഷിക്കുവാൻ
ശാശ്വത ശാന്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ (ഉണർവിൻ വരം .......)

തിരുനാമം പാടിടുവാൻ
തിരുവചനം ധ്യാനിക്കുവാൻ
ഉണർവ്വിൻ ശക്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ
രോഷമെല്ലാം വെടിഞ്ഞീടുവാൻ
സ്നേഹത്തിൽ ജീവിക്കുവാൻ
യേശുവിൻ ശക്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ (ഉണർവിൻ വരം .......) -

Orumayodee Baliyil Cheran

ഒരുമയോടീ ബലിയില്‍ ചേരാന്‍ 

ഒരുമയോടീ ബലിയില്‍ ചേരാന്‍
ഒരുങ്ങിയെത്തും മക്കളിതാ
സ്നേഹപിതാവേ തിരുഭവനത്തില്‍
ബലിയര്‍പ്പകരായണയുന്നു.

സ്വര്‍ഗ്ഗവും ഭൂമിയും ഒന്നായ്‍ത്തീരും
പരിപാവനമാം നിമിഷമിതാ
രക്ഷാകരമാം പാവനസ്നേഹത്തിന്‍
മധുരം നുകരാനണയുക നാം

അപ്പവും വീഞ്ഞുമായ് ജീവിതസൂനങ്ങള്‍
കാഴ്ചയേകുന്നീ
മാറ്റേണമവയെ നിന്‍ മാംസവും രക്തവുമായ്
സോദരര്‍ക്കെന്നും ഭോജ്യമായ്‍ത്തീരാന്‍

Dukhathinte Paanapatram

ദുഃഖത്തിന്റെ പാനപാത്രം

 ദു:ഖത്തിന്‍റെ പാനപാത്രം
കർത്താവെന്‍റെ കയ്യിൽ തന്നാൽ
സന്തോഷത്തോടതു വാങ്ങി
ഹാലേലൂയ പാടിടും ഞാൻ

ദോഷമായിട്ടൊന്നും എന്നോ-
ടെന്‍റെ താതൻ
എന്നെ അവൻ അടിച്ചാലും
അവൻ എന്നെ സ്നേഹിക്കുന്നു

കഷ്ടനഷ്ടമേറി വന്നാൽ
ഭാഗ്യവാനായി തീരുന്നു ഞാൻ
കഷ്ടമേറ്റ കർത്താവോട്
കൂട്ടാളിയായ് തീരുന്നു ഞാൻ

ലോകത്തെ ഞാൻ ഓർക്കുന്നില്ല
കഷ്ടനഷ്ടം ഓർക്കുന്നില്ല
എപ്പോളെന്‍റെ കർത്താവിനെ
ഒന്നു കാണാം എന്നെ ഉള്ളൂ 

Eesho Nee Vannalumen

ഈശോ നീ വന്നാലുമെൻ 

ഈശോ നീ വന്നാലുമെൻ
ഹൃദയത്തിൻ നാഥനായ്
സ്നേഹത്തിൽ ഒന്നായി ഞാൻ
നിന്നിൽ ലയിച്ചീടട്ടെ.

യോഗ്യമല്ലെൻ ഭവനം
നാഥാ നിന്നെ എതിരേൽക്കുവാൻ
ഒരു വാക്കരുളിയാലും
എന്നെ നിന്റേതായ് മാറ്റിയാലും

നീയെന്റെ പ്രാണനല്ലോ
നിത്യജീവന്റെ നാഥനല്ലോ
നിന്നിൽ ചിരം വസിക്കാൻ
എന്നും നിന്റേതായ് മാറീടുവാൻ

ആത്മീയഭോജനം നീ
നിത്യജീവന്റെ ഔഷധം നീ
മന്നിതിൽ പാഥേയം നീ നാഥാ,
വിണ്ണതിൻ അച്ചാരം നീ

തേനിലും മാധുര്യം നീ
ഹൃത്തിൽ തൂകിടും നാഥനല്ലോ
പൂവിലും സൗരഭ്യം നീ
എന്നും വീശിടുന്നെന്നാത്മാവിൽ

സ്നേഹമരീചി വീശി
നാഥാ എന്നിലുദിച്ചുയരൂ
ലോകത്തിൻ ദീപമാകാൻ
ഈശോ എന്നെ ഉരുക്കി വാർക്കൂ

നീറുന്ന ചിത്തങ്ങളിൽ
നാഥാ നീ കുളിർ‍മാരിയാകൂ
ജീവിതഭാരങ്ങളിൽ
നിത്യം അത്താണിയായണയൂ 

Divyakarunyame Balivediyil

 ദിവ്യകാരുണ്യമേ ബലിവേദിയിൽ 

ദിവ്യകാരുണ്യമേ ബലിവേദിയിൽ
ഞങ്ങൾക്കായ് മുറിയും അപ്പമാണു നീ
ജീവൻ സമൃദ്ധമായ് ഉണ്ടാകുവാൻ
 നീ എന്നും മുറിക്കപ്പെടുന്നു
സ്വയമേ ശൂന്യമാക്കുന്നു

മേശയ്ക്കുചുറ്റും ഒരുമിച്ചുകൂട്ടുന്ന
സ്നേഹവിരുന്നാണു നീ
ഭിന്നതകൾ മറന്നൊന്നുചേരാം
കൂട്ടായ്മയിൽ വളർന്നീടാൻ

ഐക്യത്തിൽ ഞങ്ങൾ പുലരാൻ തുണയ്ക്ക
പങ്കുവയ്പ്പനുഭവം നൽകിയാലും
അനുരഞ്ജനത്തിന്‍റെ വരദാനമേകുന്ന
കൂദാശയർപ്പണമല്ലോ

ശത്രുതകൾ അകന്നൊന്നു ചേരാം
രമ്യതയിൽ തഴച്ചീടാൻ
സ്വർഗ്ഗത്തിൽ ഞങ്ങൾ വാഴാൻ തുണയ്ക്ക
ബലിദാന ചൈതന്യമേകിയാലും 

Ezhunallunnu Rajavezhunnallunnu

എഴുന്നള്ളുന്നൂ രാജാവെഴുന്നള്ളുന്നൂ 

എഴുന്നള്ളുന്നൂ രാജാവെഴുന്നള്ളുന്നൂ
നാകലോക നാഥനീശോ എഴുന്നള്ളുന്നൂ
മാനവർക്കു വരം തൂകി എഴുന്നള്ളുന്നൂ (2)

ബേത്‍ലഹേമിൽ വന്നുദിച്ചൊരു കനകതാരം
യൂദയായിൽ കതിരുവീശിയ പരമദീപം(2)
ഉന്നതത്തിൽ നിന്നിറങ്ങിയ
മന്നിടത്തിനു ജീവനേകിയ സ്വർഗ്ഗഭോജ്യം

കാനായിൽ വെള്ളം വീഞ്ഞാക്കിയവൻ
കടലിന്റെ മീതേ നടന്നുപോയവൻ (2)
മൃതിയടഞ്ഞ മാനവർക്കു ജീവനേകി
മനമിടിഞ്ഞ രോഗികൾക്കു സൗഖ്യമേകി

മഹിതലേ പുതിയ മലരുകൾ അണിഞ്ഞീടുവിൻ
മനുജരേ മഹിത ഗീതികൾ പൊഴിഞ്ഞീടുവിൻ (2)
വൈരവും പകയുമെല്ലാം മറന്നീടുവിൻ
സാദരം കൈകൾ കോർത്തു നിരന്നീടുവിൻ 

Yeshuve Ninnil Njangal

യേശുവേ, നിന്നിൽ ഞങ്ങൾ

യേശുവേ, നിന്നിൽ ഞങ്ങൾ
ഒന്നായി തീരുവോളം
ഞങ്ങളിൽ നിന്നും നാഥാ
പിരിയരുതൊരു നാളും (2)

ഞങ്ങളിൽ ആനന്ദത്തിൻ
പൂർണ്ണിമ കണ്ടെത്തുവാൻ
നീ തന്നെ ഞങ്ങളുടെ
ആനന്ദമായിടേണേ  (2)

സർവ്വവും സൃഷ്ടിച്ച നീ
ഞങ്ങൾക്കു സ്വയമേകി
ഞങ്ങളും നിനക്കായ് നാഥാ
ഏകിടാം പൂർണ്ണമായും  (2)

DivyaKarunya Nayakane

ദിവ്യകാരുണ്യ നായകനേ 

ദിവ്യകാരുണ്യ നായകനേ വരൂ,
എന്നുള്ളം കാത്തിരിപ്പൂ
പൊൻ തൂമന്തഹാസവുമായ്
വിണ്ണിൻ വാതിൽ തുറന്നു വരൂ

കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.
എന്‍റെ ആത്മത്തിൻ ഇല്ലായ്മയും
എന്‍റെ അകതാരിൻ വല്ലായ്മയും സർവ്വമേശുവേ,
മറന്നെന്നിൽ വാഴാൻ നിന്നാഗമം എന്തു ഭാഗ്യമേ.

കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.
എന്‍റെ വിശ്വാസധാരയിങ്കൽ ഹാ!
പ്രത്യാശ നീ മാത്രമേ ദിവ്യജോതിസ്സേ,
വരികെന്‍റെ ചാരെ എൻ ഹൃത്തടം വെണ്മയാക്കിടാൻ
കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ 

Daiva sneham Varnichidan

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതിവരുമോ!
(ദൈവസ്നേഹം...ജീവിതം പോരാ)

സ്വന്തമായ് ഒന്നുമില്ല, സര്‍വ്വവും നിന്‍ ദാനം
സ്വസ്തമായ് ഉറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ!
മന്നില്‍ സൗഭാഗ്യം നേടാനായലും,
ആത്മം നഷ്ടമായാല്‍ ഫലമെവിടെ!
(ദൈവസ്നേഹം...ജീവിതം പോരാ)

സ്വപ്നങ്ങള്‍ പൊലിഞ്ഞാലും, ദുഃഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും, ശത്രുക്കള്‍ നിറഞ്ഞാലും
രക്ഷാകവചം നീ, മാറാതെന്നാളും
അങ്ങെന്‍ മുന്‍പേ പോയാല്‍ ഭയമെവിടെ!
(ദൈവസ്നേഹം...ജീവിതം പോരാ)

Va Va Yeshu Natha - Old Christian Hymn

വാ വാ യേശുനാഥാ
വാ വാ യേശുനാഥാ, വാ വാ സ്നേഹനാഥാ
ഹാ എൻ ഹൃദയം തേടീടും സ്നേഹമേ നീ
വാ വാ യേശുനാഥാ

നീ എൻ പ്രാണനാഥൻ നീ എൻ സ്നേഹരാജൻ
നിന്നെലെല്ലാമെൻ ജീവനും സ്നേഹവുമേ
വാ വാ യേശുനാഥാ

പാരിലില്ലിതുപോൽ വാനിലില്ലിതുപോൽ
നീയൊഴിഞ്ഞുള്ളോരാനന്തം ചിന്തിച്ചീടാ
വാ വാ യേശുനാഥാ

പൂക്കൾക്കില്ലാ പ്രഭ, തേൻ മധുരമല്ല
നീ വരുമ്പോഴെൻ ആനന്തം വർണ്യമല്ലാ
വാ വാ യേശുനാഥാ

വേണ്ട പോകരുതേ, നാഥാ നിൽക്കണമേ
തീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപം
വാ വാ യേശുനാഥാ

ആധി ചേരുകിലും, വ്യാധി നോവുകിലും
നീയരികിൽ എന്നാലെന്നാലെനിക്കാശ്വാസമേ
വാ വാ യേശുനാഥാ

ശാന്തിയിൽ നീന്തി നീന്തി, കാന്തിയിൽ മുങ്ങി മുങ്ങി
നിന്നിൽ ഞാനുമേ എന്നിൽ നീ ഇങ്ങനെ നാം
വാ വാ യേശുനാഥാ

Yeshuve Neeyenickayi

യേശുവേ നീയെനിക്കായ്

യേശുവേ നീയെനിക്കായ്
ഇത്രയേറെ സ്നേഹമേകാൻ
അടിയനിൽ യോഗ്യതയായ്v എന്തു കണ്ടു നീ...
സ്നേഹമേ നിൻ ഹൃദയം ക്ഷമയുടെ സാഗരമോ
നന്മകൾക്കു നന്ദിയേകാൻ എന്തു ചെയ്യും ഞാൻ

മനസ്സുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാൻ കരളിന് ദാഹമെന്നും
സഹനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലായ് മുറിവുകളേറിയെന്നിൽ
ഈശോ പറയൂ നീ ഞാൻ ... യോഗ്യനോ...

നിരന്തരമെൻ കഴിവിൽ അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാൽ ഉയർന്നത് ഞാൻ മറന്നു
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിൻ വാതിലെന്നും
എളിയവർ വന്നിടുമ്പോൾ തിരക്കിന്റെ ഭാവമെന്നും
ഈശോ പറയൂ നീ ഞാൻ ... യോഗ്യനോ...

Thrukkaikalil Poogya Paadangalil

തൃക്കൈകളിൽ പൂജ്യപാദങ്ങളിൽ 

തൃക്കൈകളിൽ പൂജ്യപാദങ്ങളിൽ
കാണിക്കയായ് സ്വയം നൽകുന്നു ഞാൻ
ആത്മാർപ്പണം, ഈ ഹൃദയാർപ്പണം
കൈക്കൊള്ളുവാൻ കനിവാകേണമേ.

നിൻ ജീവനിൽ ദിവ്യവിരുന്നാകുവാൻ
പൊടിയുന്നു ഞാനും ബലിവേദിയിൽ
തിരുമുമ്പിലെ മെഴുതിരിയായി ഞാൻ
ഉരുകുന്നു നാളം തെളിഞ്ഞീടുവാൻ

സഹജാതരിൽ എന്നും കാണുന്നിതാ
മുറിവേറ്റ നിൻ പ്രിയ മുഖശോഭ ഞാൻ
ആശ്വാസവും സ്നേഹപീയൂഷവും
പകർന്നേകുവാൻ കൃപയേകേണമേ 

Sathya Nayaka Mukthi Dhayaka

സത്യനായകാ മുക്തിദായകാ 

സത്യനായകാ, മുക്തിദായകാ,
പുൽത്തൊഴുത്തിൻ പുളകമായ
സ്നേഹഗായകാ,
ശ്രീയേശുനായകാ.

കാൽ‍വരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ,
കാലത്തിന്റെ കവിതയായ കനകതാരമേ,
നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ!
നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ! (2)

അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ,
സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഢമേ,
നിൻ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ!
നിന്റെ രാജ്യം വന്നുചേരും പുലരിയെന്നാണോ! (2) 

Yeshu nallavan Avan Vallabhan

യേശു നല്ലവൻ അവൻ വല്ലഭൻ

യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ
സ്തുതിച്ചിടുക നാം അവന്റെ നാമം

ഹല്ലേലൂയ ഹല്ലേലൂയ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവുമെൻ യേശുവിന്

ഞാൻ യഹോവയ്ക്കായ് കാത്തു കാത്തല്ലോ
അവൻ എങ്കലേയ്ക്ക് ചാഞ്ഞു കേട്ടല്ലോ
നാശകരമാം കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും കയറ്റി.

ഹല്ലേലൂയ ഹല്ലേലൂയ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവുമെൻ യേശുവിന്(2)

എൻ കാൽകളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരുപാട്ടെനിക്കു തന്നു
എൻ കർത്താവിന് സ്തുതികൾ തന്നെ

ഹല്ലേലൂയ ഹല്ലേലൂയ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവുമെൻ യേശുവിന്(2)

എന്റെ കർത്താവേ, എന്റെ യഹോവേ
നീ ഒഴികെ എനിയ്ക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവരെനിയ്ക്ക് ശ്രേഷ്ഠന്മാർ തന്നെ

ഹല്ലേലൂയ ഹല്ലേലൂയ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവുമെൻ യേശുവിന്(2)

Thirunamakeerthanam Paduvanallengil

തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ 

തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ
നാവെനിക്കെന്തിനു നാഥാ,
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ
അധരങ്ങളെന്തിനു നാഥാ,
ഈ ജീവിതമെന്തിനു നാഥാ

പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന
കിളികളോടൊന്നുചേർന്നാർത്തു പാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിർകാറ്റിലലിഞ്ഞു ഞാൻ പാടാം

അകലെയാകാശത്തു വിരിയുന്ന താരക
മിഴികളിൽ നോക്കി ഞാനുയർന്നുപാടാം
വാനമേഘങ്ങളിൽ ഒടുവിൽ നീ എത്തുമ്പോൾ
മാലാഖമാരൊത്തു പാടാം