ഓർമ്മവെച്ച നാൾ മുതൽ
ഓസ്തിയിൽ നിന്നെ കാണുന്നൂ, വാഴ്ത്തുന്നു
കുഞ്ഞുനാൾ മുതലെന്റെ മാനസത്തിന്റെ ഭാഗ്യമേ!
എല്ലാരും നിന്നെ സ്വീകരിക്കാനായ്
നിരചേരുന്നതു കണ്ടനേരം
ആയിരം നാവിൽ കുർബാനയായ്
അവിടുന്നലിയുന്ന നേരം
ഈശോ വരേണേ ഉള്ളിൽ
എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു.
ദിവ്യകാരുണ്യം സ്വീകരിക്കാനായ്
ഞാനും കൊതിച്ചിരുന്നാനാൾ
കൈകൂപ്പിവന്ന് കൈക്കൊള്ളുവാനായ്
ഉള്ളം കൊതിച്ചിരുന്നീശോ
ഈശോ വരേണേ ഉള്ളിൽ
എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു.
ഓസ്തിയിൽ നിന്നെ കാണുന്നൂ, വാഴ്ത്തുന്നു
കുഞ്ഞുനാൾ മുതലെന്റെ മാനസത്തിന്റെ ഭാഗ്യമേ!
എല്ലാരും നിന്നെ സ്വീകരിക്കാനായ്
നിരചേരുന്നതു കണ്ടനേരം
ആയിരം നാവിൽ കുർബാനയായ്
അവിടുന്നലിയുന്ന നേരം
ഈശോ വരേണേ ഉള്ളിൽ
എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു.
ദിവ്യകാരുണ്യം സ്വീകരിക്കാനായ്
ഞാനും കൊതിച്ചിരുന്നാനാൾ
കൈകൂപ്പിവന്ന് കൈക്കൊള്ളുവാനായ്
ഉള്ളം കൊതിച്ചിരുന്നീശോ
ഈശോ വരേണേ ഉള്ളിൽ
എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു.
No comments:
Post a Comment