Tuesday, July 15, 2014

Yeshuvennu Vilichathe - Song by Madhu balakrishnan



യേശുവെന്ന്  വിളിച്ചതെ  ഞാൻ  കരഞ്ഞു  പോയി
പിന്നെ ഒന്നും  പറയുവാനായി  കഴിഞ്ഞതില്ല
അത്രയേറെ  നൊമ്പരം  ഇത്രയേറെ  നാളുകൾ
ഉറ്റ  മിത്രത്തോട്‌   പോലും  ചൊല്ലതൊതുക്കി

ഉള്ളു  നൊന്തു  നീരുമ്പോഴും  പുഞ്ചിരിക്കുവാൻ
ഞാൻ  എന്തേരെ  നൊന്തുരുകി  പ്രാര്ത്തിച്ചുവെന്നോ
ആരുടെയും  മുൻപിൽ  ചെന്ന്  കൈകൾ നീട്ടാതെ
മാനം  കാക്കാൻ  ഞാനെന്തെരെ    പാടുപെട്ടന്നോ
വേദനകൾ  ഒന്നൊന്നായി  വാതിൽ  മുട്ടവേ
നാടുവിട്ടു  പോയാലോ  എന്നും  കരുതി
ഈശോ  നാഥാ  നീ  പോലും  കൈ  വിട്ടെന്ന്
ഞാനോർത്തു  പോകവേ  എൻ  കണ്ണ്  നിറഞ്ഞു

ഞാനൊരാളെ  ആശ്രയിച്ചെൻ  വീട്  കഴിയെ
ഞാനും  കൂടി  വീണുപോയാൽ  എല്ലാം  തകരും
ഏറെ  കുറെ  നിർമലനായി   ജീവിച്ചിട്ടുമെൻ
കണ്ണുനീരിൻ  പാനപാത്രം  നീങ്ങിപോയില്ല
നല്ലകാലം  കൂടെ  നിന്ന  സ്നേഹിതരെല്ലാം
ദൈവ  ശാപം ആണെനിക്ക്     എന്ന്  വിധിച്ചു
ആരും  കേൾക്കാൻ  നിന്നില്ല   എൻ  ദുഃഖങ്ങൾ
ഞാൻ  എന്റെ  ഭാരമെവിടെ  ഇറക്കി  വെക്കും

യേശുവിന്റെ  മുൻപിൽ    വീണു  കണ്ണീരൊഴുക്കി
എന്റെ  സഹനങ്ങൾ  ക്രൂശിൽ  ചേർത്ത്  തറക്കാം
യേശുവെന്ന്  വിളിച്ചതെ  ഞാൻ  കരഞ്ഞു  പോയി
പിന്നെ  എന്റെ   ഗത്ഗതങ്ങൾ  പ്രാർത്ഥനയായി


Yeshuvennu vilichathe njan karanju poyi
pinne onnum prayuvanayi kazhinjathilla
athrayere nombaram itrayere naalukal
utta mithrathodu polum chollathothukki

Ullu nonthu neerumbozhum punchirikkuvan
njan enthere nonthuruki prarthichuvenno
arudeyum munpil chennu kaikal neettathe
maanam kakkan njanenthere padupettanno 
vedanakal onnonnayi vathil muttave
naduvittu poyalo ennum karuthi 
esho nadha nee polum kai vittennu
njanorthu pokave enn kannu niranju 

njanorale ashrayichen veedu kazhiye
njanum koodi veenupoyal ellam thakarum
ere kure nirmalanayi jeevichittumen
kannuneerin panapatram neengipoyilla
nallakalam koode ninna snehitharellam 
daiva shaapamanenikku ennu vidhichu
aarum kelkkan ninnilla en dukhangal
njan ente bharamevide erakki vekkum

yeshuvinte munpil veenu kannerozhukki
ente sahanangal krooshil cherthu tharakkaam
Yeshuvennu vilichathe njan karanju poyi
pinne ente gathgathangal prarthanayayi 





No comments:

Post a Comment