Tuesday, August 5, 2014

Ithra Naal Njan Maranna Sathyamanu Daivam

ഇത്രനാൾ ഞാൻ മറന്ന സത്യമാണ് ദൈവം 

ഇത്രനാൾ ഞാൻ മറന്ന സത്യമാണ് ദൈവം
ഇത്രനാൾ ഞാൻ മറന്ന സ്നേഹമാണ് ദൈവം
ഇത്രനാൾ ഞാൻ മറന്ന വചനമാണ് ദൈവം
എത്രവൈകി ദൈവമേ നിന്നെയറിയുവാൻ

മനമുയർത്തി സ്വരമുയർത്തി
ഹാലേലൂയ പാടിടാം
പാവനാത്മനിറവിലെന്നും
ഹാലേലൂയ പാടിടാം

ഇത്രനാൾ നഷ്ടമായ നന്മയാണ് ദൈവം
ഇത്രനാൾ ഞാൻ വെടിഞ്ഞ മാർഗ്ഗമാണ് ദൈവം
എന്റെ ഏക ലക്ഷ്യമാണ് ജീവനാണ് ദൈവം
എത്ര വൈകി ദൈവമേ, നിന്നെയറിയുവാൻ (മനമുയർത്തി... )

നിത്യമെന്നെ കാത്തിടുന്ന താതനാണ് ദൈവം
നിത്യരക്ഷ നൽകിടുന്ന പുത്രനാണ് ദൈവം
ഹൃത്തിനുള്ളിൽ വാസമാകും ആത്മനാണ് ദൈവം
എത്ര വൈകി ദൈവമേ, നിന്നെയറിയുവാൻ (മനമുയർത്തി... ) 

No comments:

Post a Comment