Tuesday, August 5, 2014

Daivathe Marannu Kunje Jeevikkaruthe

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ  

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ
ദൈവമല്ലേ ജീവിതത്തില്‍ നിന്റെ സര്‍വ്വവും
കുഞ്ഞുനാളില്‍ പഠിച്ചതെല്ലാം മറന്നുപോയോ
വിശ്വാസത്തിന്‍ ദീപമെല്ലാം അണഞ്ഞുപോയോ
പൊന്നുകുഞ്ഞേ ദൈവസ്നേഹം മറന്നിടല്ലേ
ദൈവമല്ലാതാരു നിന്നെ രക്ഷിക്കാനുള്ളൂ
നിന്റെ കുഞ്ഞിക്കവിളുകളില്‍ മുത്തങ്ങള്‍ നല്കി
ആത്മാവിന്റെ വീണമീട്ടി നിന്നെതഴുകി (2)
ആരിരാരം പാടിപ്പാടി നിന്നെ ഉറക്കി
നെഞ്ചുണര്‍ത്തൂം ചൂടു നല്കി
നിന്നെ വളര്‍ത്തി ഇത്ര നല്ല ദൈവത്തെ നീ മറന്നുപോയോ

ലോകസുഖമോഹമെല്ലാം കടന്നുപോകും
മാനവന്റെ നേട്ടമെല്ലാം തകര്‍ന്നു വീഴും(2)
ദൈവത്തെ നീ ആശ്രയിച്ചാല്‍ രക്ഷനേടിടും
ഈ ലോകത്തില്‍ ധന്യമാകും നിന്റെ ജീവിതം
ദൈവം നല്‍കും ദിവ്യസ്നേഹം എത്ര സുന്ദരം -

No comments:

Post a Comment