ഞാനുറങ്ങാൻ പോകും മുമ്പായ്
ഞാനുറങ്ങാൻ പോകും മുമ്പായ്
നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂർവ്വം തന്ന
നന്മകൾക്കൊക്കെയ്ക്കുമായി
നിന്നാഗ്രഹത്തിനെതിരായ് ചെയ്തൊ
രെൻ കൊച്ചു പാപങ്ങൾ പോലും
എൻ കണ്ണുനീരിൽ കഴുകി, മേലിൽ
പുണ്യപ്രവൃത്തികൾ ചെയ്യാം
ഞാനുറങ്ങീടുമ്പോഴെല്ലാം എനി-
ക്കാനന്ദ നിദ്ര നൽകേണം
സർവ്വഭയങ്ങളും നീക്കി നിത്യ
നിർവൃതി തന്നരുളേണം.
കന്യകാമാതാവുമൊപ്പം എന്റെ
കാവൽമാലാഖയും കൂടി
രാത്രി മുഴുവനുമെന്നെ നോക്കി
കാത്തരുളീടുകവേണം
ഞാനുറങ്ങാൻ പോകും മുമ്പായ്
നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂർവ്വം തന്ന
നന്മകൾക്കൊക്കെയ്ക്കുമായി
നിന്നാഗ്രഹത്തിനെതിരായ് ചെയ്തൊ
രെൻ കൊച്ചു പാപങ്ങൾ പോലും
എൻ കണ്ണുനീരിൽ കഴുകി, മേലിൽ
പുണ്യപ്രവൃത്തികൾ ചെയ്യാം
ഞാനുറങ്ങീടുമ്പോഴെല്ലാം എനി-
ക്കാനന്ദ നിദ്ര നൽകേണം
സർവ്വഭയങ്ങളും നീക്കി നിത്യ
നിർവൃതി തന്നരുളേണം.
കന്യകാമാതാവുമൊപ്പം എന്റെ
കാവൽമാലാഖയും കൂടി
രാത്രി മുഴുവനുമെന്നെ നോക്കി
കാത്തരുളീടുകവേണം
No comments:
Post a Comment