Tuesday, August 5, 2014

Anantha Snehathil Asrayam Thedi


അനന്തസ്നേഹത്തിൽ ആശ്രയം തേടി
അനന്തസ്നേഹത്തിൽ ആശ്രയം തേടി
മരിച്ചവനൊരുനാൾ തിരിച്ചു വന്നു
അത് സുവിശേഷക്കഥയിലെ ധൂർത്തപുത്രൻ (2)

ആ ധൂർത്തൻ ഞാനായിരുന്നു
ആ താതൻ ദൈവമായിരുന്നു(2)
ആ പിതൃവാത്സല്യം അലിവോടെയെന്നെ
വഴിനോക്കി നിൽക്കയായിരുന്നു

(അനന്തസ്നേഹത്തിൽ .....)

ആ ദിവസം ഇന്നായിരുന്നു
ആ ഭവനം യേശുവായിരുന്നു (2)
സുവിശേഷം കേൾക്കുമ്പോൾ
ആത്മാവിലെന്നെ തഴുകുന്ന സ്നേഹമായിരുന്നു

(അനന്തസ്നേഹത്തിൽ .....)

Album - Thirunamakeerthanam

3 comments: