Friday, August 29, 2014

Anperum Yesuvin Sneham

അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം
തുൻപങ്ങൾ ഏറിടും ജീവിതം സദാ
അൻപാർന്നു പാടുവാൻ ഉണ്ടനവധി
എമ്മാനുവേലവൻ ചെയ്ത നന്മകൾ
സ്നേഹമെ എത്ര മാധുര്യം
നാമമേ എത്ര ആശ്വാസം

എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ
നിൻ പാദ സേവയാണെൻ പ്രമോദമേ
വൻ പരിശോധനയുണ്ട്ജീവിതേ
പൊന്നു മഹേശനേ നിൻ കൃപ മതി
സ്നേഹമേ എത്ര മാധുര്യം
നാമമേ എത്ര ആശ്വാസം

പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻ
പാലകൻ യേശു എൻ കൂടെയുള്ളതാൽ
പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻ
പാവനമാം ജീവിതം നൽകിടും സദാ
സ്നേഹമേ എത്ര മാധുര്യം
നാമമേ എത്ര ആശ്വാസം

ലോക ജീവിതം പുല്ലിനു തുല്യം
സ്വർലോക വാസമോ എത്ര മാധുര്യം
മിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാം
അവൻ നാമഹേതുവാമിന്ന് സമ്പത്തായെണ്ണാം

സ്നേഹമേ എത്ര മാധുര്യം
നാമമേ എത്ര ആശ്വാസം

No comments:

Post a Comment