Tuesday, August 5, 2014

Anugrahathin Adhipathiye

അനുഗ്രഹത്തിൻ അധിപതിയേ 

അനുഗ്രഹത്തിൻ അധിപതിയേ
അനന്തകൃപ പെരുംനദിയേ
അനുദിനം നിൻ പദംഗതിയേ
അടിയാനു നിൻ കൃപ മതിയേ

വൻവിനകൾ വന്നിടുകിൽ
വലയുകയില്ലെൻ ഹൃദയം
വല്ലഭൻ നീ എന്നഭയം
വന്നിടുമോ പിന്നെ ഭയം (അനുഗ്രഹത്തിൻ...)
തന്നുയിരെ പാപികൾക്കായ്
തന്നവനാം നീയിനിയും
തള്ളിടുമോ ഏഴയെന്നേ
തീരുമോ നിൻ സ്നേഹമെന്നിൽ (അനുഗ്രഹത്തിൻ...)

പാരിടമാം പാഴ്മണലിൽ
പാർത്തിടും ഞാൻ നിൻതണലിൽ
മരണദിനം വരുംവേളയിൽ
മറഞ്ഞിടും നിൻ മാറിടത്തിൽ (അനുഗ്രഹത്തിൻ...)

തിരുക്കരങ്ങൾ തരുന്ന നല്ല
ശിക്ഷയിൽ ഞാൻ പതറുകില്ല
മക്കളെങ്കിൽ ശാസനകൾ
സ്നേഹത്തിൻ പ്രകാശനങ്ങൾ (അനുഗ്രഹത്തിൻ...)

No comments:

Post a Comment