Tuesday, August 5, 2014

Onnu Vilichal odiyente arikilethum


ഒന്നു വിളിച്ചാൽ ഓടിയെന്റെ
ഒന്നു വിളിച്ചാൽ ഓടിയെന്റെ അരികിലെത്തും
ഒന്നു സ്തുതിച്ചാൽ അവനെന്റെ മനം തുറക്കും
ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും
എത്ര നല്ല സ്നേഹമെന്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ

ഒന്നു തളർന്നാൽ അവനെന്റെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
ശാന്തിപകരും എന്റെ മുറിവുണക്കും
എത്ര നല്ല സ്നേഹമെന്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ

തന്നെ അനുഗമിക്കാനവൻ എന്നെ വിളിക്കും
തിരുവചനം പകർന്നെന്റെ വഴി തെളിക്കും
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെന്റെ ഈശോ
ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ

No comments:

Post a Comment