Tuesday, August 5, 2014

Sathya Nayaka Mukthi Dhayaka

സത്യനായകാ മുക്തിദായകാ 

സത്യനായകാ, മുക്തിദായകാ,
പുൽത്തൊഴുത്തിൻ പുളകമായ
സ്നേഹഗായകാ,
ശ്രീയേശുനായകാ.

കാൽ‍വരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ,
കാലത്തിന്റെ കവിതയായ കനകതാരമേ,
നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ!
നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ! (2)

അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ,
സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഢമേ,
നിൻ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ!
നിന്റെ രാജ്യം വന്നുചേരും പുലരിയെന്നാണോ! (2) 

No comments:

Post a Comment