Thursday, August 28, 2014

Pandoru Naaloru Samariyan


പണ്ടൊരു നാളൊരു സമര്യന്
ജെറുസലേമിന്വീഥിയില്
ചേതനയറ്റ ശരീരവുമായ്
കണ്ടു തന്കുലശത്രുവിനെ
നിലവിളി കേട്ടവന്അണഞ്ഞപ്പോള്
നിറമിഴിയോടെ കനിവേകി
കരുണയോടവന്മുറിവുകള്
കഴുകി തുടച്ചു വിനയനായ്

നല്ല ശമര്യനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലീടാം
മുന്പേ പോയൊരു ഗുരുവരന്
ലേവ്യനും ഉന്നത ശ്രേഷ്ഠനും
കണ്ടു പക്ഷേ കാണാതെ മാറിയകന്നു
പരിപാലിക്കാതെ പോയ്മറഞ്ഞു

നല്ല ശമര്യനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലീടാം

പണ്ടൊരു നാളൊരു സമര്യന്
ജെറുസലേമിന്വീഥിയില്
മുറിവേറ്റ തന്കുലശത്രുവിനെ
തോഴനെപ്പോലവന്പാലിച്ചു

No comments:

Post a Comment