Tuesday, August 5, 2014

Athirukalillatha Sneham Daivasneham Nithya Sneham


അതിരുകളില്ലാത്ത സ്നേഹം
അതിരുകളില്ലാത്ത സ്നേഹം: ദൈവസ്നേഹം, നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം: ദൈവസ്നേഹം, നിത്യസ്നേഹം
ഏതൊരവസ്ഥയിലും, യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും താതനു നന്ദി

(അതിരുകളില്ലാത്ത സ്നേഹം.....)

ദൈവത്തെ ഞാൻ മറന്നാലും, ആ സ്നേഹത്തിൽ നിന്നകന്നാലും,
അനുകമ്പാർദ്രമാം ഹൃദയമെപ്പൊഴും എനിയ്ക്കായ് തുടിച്ചിടുന്നു,
എന്നെ ഓമനയായ് കരുതുന്നു
(അതിരുകളില്ലാത്ത സ്നേഹം.....)

അമ്മയെന്നെ മറന്നാലും, ഈ ലോകമെന്നെ വെറുത്താലും,
അജഗണങ്ങളെ കാത്തിടുന്നവൻ എനിയ്ക്കായ് തിരഞ്ഞിടുന്നു,
എന്നെ ഓമനയായ് കരുതുന്നു.

(അതിരുകളില്ലാത്ത സ്നേഹം.....)

No comments:

Post a Comment