Tuesday, August 5, 2014

Jeevante Appamayi Vanoo Ente Nathanam Eeshoyinnennil

ജീവന്‍റെ അപ്പമായ് വന്നൂ

ജീവന്‍റെ അപ്പമായ് വന്നൂ -
 എന്‍റെ നാഥനാം ഈശോയിന്നെന്നിൽ
ദ്യോവിന്‍റെ വാതിൽ തുറന്നു -
തന്‍റെ ദാനങ്ങളെന്നിൽ ചൊരിഞ്ഞു (ജീവന്‍റെ അപ്പമായ് വന്നൂ .....)

ദാഹത്താൽ കേഴുമ്പോഴെല്ലാം -
എന്‍റെ ദാഹം ശമിപ്പിച്ചു തന്നു
ക്ലേശത്താൽ നീറുമ്പോഴെല്ലാം -
എന്‍റെ ക്ലേശങ്ങളേൽക്കാനണഞ്ഞു.
തീരാത്ത തീരാത്ത സ്നേഹം നാഥൻ
തോരാതെ തോരാതെ ഏകി (ജീവന്‍റെ അപ്പമായ് വന്നൂ .....)

രോഗത്തിൻ നേരത്തു നാഥൻ -
എന്‍റെ ഗേഹത്തിൽ പങ്കാളിയായി
ചാരത്തു വന്നെത്തി വേഗം -
ദിവ്യ സൗഖ്യത്തിൻ ആനന്ദമേകി
തീരാത്ത തീരാത്ത സ്നേഹം നാഥൻ
തോരാതെ തോരാതെ ഏകി 

No comments:

Post a Comment